ഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 11-ാം ഗഡു വിതരണം, മെയ് 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടക്കുന്ന ചടങ്ങിൽ 21000 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി വിതരണം ചെയ്യുന്നത്. രാജ്യത്തെ 10 കോടിയിലധികം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ദേശീയ പരിപാടിയായ ‘ഗരീബ് കല്യാൺ സമ്മേളന’ത്തിന്റെ ഭാഗമായി, ഒമ്പത് കേന്ദ്ര മന്ത്രാലയങ്ങൾ നടപ്പിലാക്കിയിരിക്കുന്ന 16 പദ്ധതികളുടെയും പരിപാടികളുടെയും ഗുണഭോക്താക്കളുമായി, പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കുമെന്നും കൃഷി മന്ത്രാലയം വ്യക്തമാക്കി. ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സൗദിയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കും: ഖത്തർ എയർവേയ്‌സ്
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വീഡിയോ കോൺഫറൻസിംഗിലൂടെ, പരിപാടിയിൽ പങ്കുചേരും. അർഹതയുള്ള കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യമാണ് ‘പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ നൽകി വരുന്നത്. പദ്ധതി പ്രകാരം 2,000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായി 6000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.
Post Your Comments