KeralaLatest NewsNews

പി.സി. ജോര്‍ജിനെതിരെ പോലീസ് ഇന്ന് നിയമോപദേശം തേടും

 

 

കൊച്ചി: മതവിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതില്‍ പി.സി  ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പോലീസ് ഇന്ന് നിയമോപദേശം തേടും. ഇതിന്‌ ശേഷം കോടതിയ സമീപിക്കാനാണ് പോലീസിന്റെ  തീരുമാനം.

പി.സി ജോര്‍ജ് ജാമ്യോപാധി ലംഘിച്ചുവെന്ന് പോലീസ് കോടതിയെ അറിയിച്ചു.

അനന്തപുരി മതവിദ്വേഷക്കേസില്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.സി ജോര്‍ജിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ നോട്ടീസ് അയച്ചിരുന്നു. ഇത് വകവെക്കാതെയാണ് പി.സി പ്രചാരണത്തിന് ഇറങ്ങിയത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഫോര്‍ട്ട് പോലീസിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button