റിയാദ്: രാജ്യത്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുള്ള സംവിധാനങ്ങൾ മനപ്പൂർവം നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുകയും, അവയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുകയും, അവയുമായി ബന്ധപ്പെട്ട നിർമ്മിതികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: സെൽഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള ഇത്തരം സംവിധാനങ്ങളെ മനപ്പൂർവം തടസപ്പെടുത്തുന്ന വ്യക്തികൾക്കും, അത്തരം പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കും. ഇത്തരക്കാർക്ക് 2 വർഷം വരെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
ഇതിന് പുറമെ, നശിപ്പിക്കപ്പെട്ട പൊതു ഉപയോഗ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ചെലവ് ഇത്തരം വ്യക്തികളിൽ നിന്ന് നഷ്ടപരിഹാരമായി ഈടാക്കുകയും ചെയ്യുന്നതാണ്.
Post Your Comments