KeralaLatest NewsNews

വിദ്വേഷ മുദ്രാവാക്യക്കേസിൽ കുട്ടിയുടെ പിതാവിനെയടക്കം അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും

 

 

കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുദ്രാവാക്യം വിളിച്ചുകൊടുത്ത കുട്ടിയുടെ പിതാവിനെയുൾപ്പെടെയാണ് കോടതിയിൽ ഹാജരാക്കുക. മതസ്പർധ വളർത്താൻ ബോധപൂർവം ഇടപ്പെട്ടുവെന്ന വകുപ്പ് ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്കർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റ് ഇന്നലെയാണ് പോലീസ് രേഖപ്പെടുത്തിയത്.

കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് അസ്ക്കർ മുസാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button