ന്യൂഡല്‍ഹി: വയറിനുള്ളില്‍ കോടികള്‍ വില വരുന്ന 181 കൊക്കെയ്ന്‍ ക്യാപ്സ്യൂളുകള്‍ ഒളിപ്പിച്ച രണ്ട് വിദേശ വനിതകള്‍ പിടിയിലായി. ഉഗാണ്ടയില്‍ നിന്നെത്തിയ വനിതകളാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയില്‍ ആയത്.
വനിതകളുടെ വയറിനുള്ളില്‍ നിന്നും കണ്ടെത്തിയ കൊക്കെയ്ന്‍ ക്യാപ്‌സ്യൂളിന് വിപണിയില്‍ 28 കോടി രൂപ വിലമതിക്കുമെന്നാണ് വിവരം. അതേസമയം, രണ്ട് വനിതകളും വന്നത് ഒരേ വിമാനത്തിലാണെങ്കിലും പരസ്പരം അറിയുന്നവരെല്ലെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും സമാന സാഹചര്യത്തില്‍ ഉഗാണ്ടയില്‍ നിന്നുള്ള യുവതി പിടിയിലായിരുന്നു. ഡല്‍ഹിയിലെത്തിയ യുവതിയുടെ സംശയാസ്പദമായ പെരുമാറ്റം കണ്ട് പരിശോധന നടത്തിയപ്പോഴാണ് വയറിനുള്ളില്‍ നിന്നും കൊക്കെയ്ന്‍ അടങ്ങിയ 80 ക്യാപ്സ്യൂളുകള്‍ കണ്ടെത്തിയത്.
Post Your Comments