Latest NewsIndiaNewsTechnology

ഡക്ക് ഡക്ക് ഗോ: സ്വകാര്യത സംരക്ഷിക്കുന്നില്ലെന്ന് ആരോപണം

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന ബ്രൗസർ എന്ന പേരിലാണ് ഡക്ക് ഡക്ക് ഗോ അറിയപ്പെടുന്നത്

ഡക്ക് ഡക്ക് ഗോയുടെ സ്വകാര്യതാ സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന ബ്രൗസർ എന്ന പേരിലാണ് ഡക്ക് ഡക്ക് ഗോ അറിയപ്പെടുന്നത്. എന്നാൽ, ഈ വാദം ശരിയല്ലെന്ന് തെളിവ് സഹിതം ട്വിറ്ററിലൂടെ വ്യക്തമാക്കുകയാണ് സാക്ക് എഡ്വേർഡ് എന്നയാൾ.

ഫേസ്ബുക്ക്, ഗൂഗിൾ എന്നീ കമ്പനികളുടെ ട്രാക്കറുകളെ ബ്ലോക്ക് ചെയ്യുമ്പോൾ മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ് ഇൻ, ബിങ് ഡൊമൈനുകൾക്ക് ഇളവ് ലഭിക്കുകയാണെന്നാണ് സാക്ക് എഡ്വേർഡ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം തെളിവ് സഹിതമാണ് വെളിപ്പെടുത്തിയത്.

Also Read: സ്വകാര്യത ഉറപ്പുവരുത്താൻ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്

ആരോപണങ്ങൾക്കു പിന്നാലെ, മൈക്രോസോഫ്റ്റുമായുള്ള സെർച്ച് എഗ്രിമെന്റിനെ തുടർന്നാണ് ഈ ഇളവ് നൽകിയതെന്ന് ഡക്ക് ഡക്ക് ഗോ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button