ഭാരതമാകെ ഹിന്ദു- ക്രിസ്ത്യന്‍ ഏകീകരണം ലക്ഷ്യമിട്ടുകൊണ്ട് എച്ച്സിഡിഎഫ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ആന്റി ടെററിസം സൈബര്‍ വിങ് പ്രവര്‍ത്തക ജിജി നിക്സണ്. രാജ്യത്തിന്റെ മതസൗഹാര്‍ദ്ദാന്തരീക്ഷം കാത്തു് പരിപാലിക്കേണ്ടതിനായാണ് പുത്തന്‍ പ്രസ്ഥാനം രൂപീകരിച്ചതെന്ന് ജിജി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. രാജ്യ സ്നേഹം ,രാജ്യ ഭക്തി ,രാജ്യ സുരക്ഷ എന്നതാണു HCDF -ന്റെ മുദ്രാവാക്യമെന്നും രാഷ്ട്രീയമല്ല രാജ്യമാണ് വലുതു എന്നതാണു ഞങ്ങളുടെ ഏക ദര്‍ശനമെന്നും ജിജി പറയുന്നു
read also: കോഴിക്കോട് ജ്വല്ലറിയിൽ മോഷണം : പണവും സ്വർണവും നഷ്ടപ്പെട്ടു
കുറിപ്പ് പൂർണ്ണ രൂപം,
ഇന്നു പുതിയൊരു രാഷ്ട്രീയ അശ്വമേധത്തിന്റെ ആരംഭം…പിടിച്ചു കെട്ടാന്‍ ആരുണ്ടു’ അപി സ്വര്‍ണ്ണമയീ ലങ്കാ ന മേ ലക്ഷ്മണ രോചതേ ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ ‘HCDF (Hindu Christian Democratic Forum) എന്ന പേരില്‍ ഒരു പുതിയ പ്രസ്ഥാനം ഈ സോഷ്യല്‍ മീഡിയായിലൂടെ ഞാന്‍ പ്രഖ്യാപിക്കുകയാണു്. ആലപ്പുഴയിലെ PFI സമ്മേളനത്തില്‍ ഹിന്ദു ക്രിസ്ത്യന്‍ വംശഹത്യ നടത്തും എന്ന പരസ്യ പ്രഖ്യാപനം ഉണ്ടായിട്ടുകൂടി മൗനം അവലംബിക്കുന്ന ഭരണക്കൂടത്തിന്റെ ചീര്ത്തവികൃത മുഖം വരാനിരിക്കുന്ന അല്‍ കേരളാ താലിബാന്റെ ഭീകരഭരണത്തിന്റെ ദുരന്ത സൂചനകള്‍ ആണു നല്കുന്നതു. PFI ആലപ്പുഴ സമ്മേളനത്തില്‍ ഇന്‍ഡ്യയുടെ ആത്മാവിനാണു മുറിവേറ്റിരിക്കുന്നതു. ഇത്തരം സാഹചര്യത്തില്‍ രാജ്യത്തിന്റെ മതസൗഹാര്‍ദ്ദാന്തരീക്ഷം കാത്തു് പരിപാലിക്കേണ്ടതായിട്ടുണ്ടു.
ഹിന്ദുക്കളോടു അരിയും മലരും, ക്രിസ്ത്യാനികളോടു കുന്തിരിക്കവും വാങ്ങാന്‍ പറഞ്ഞവര്‍ക്കുള്ള മറുപടി ആണു HCDF. ഏതായാലും പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനകളുടെ പഴയ തുരുമ്ബെടുത്ത വാളിന് വായ്ത്തലകളില് പിടഞ്ഞു വീഴാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. വെട്ടാന്‍ വരുന്ന പോത്തിനോടുള്ള വേദം പറച്ചിലുകളും നിറുത്തി. ഭരണകൂടങ്ങളോടുള്ള പരാതികളും ,പാഴാങ്കം പറച്ചില്ലുകളും ,അഭയയാചനകളും നിറുത്തി . ഇനി പ്രതിരോധം ആണു . എന്തുവിലകൊടുത്തും ഭാരതത്തിന്റെ ജനാധിപത്യദര്‍ശനങ്ങളും, മതനിരപേക്ഷതയും, ഭാരതീയ മൂല്യങ്ങളും , കാത്തുപരിപാലിക്കാന്‍ വേണ്ടിയുള്ള അതിശക്തമായ പ്രതിരോധം . ജിഹാദികളുടെ വാളിന് വായ്ത്തലയില്‍ പിടഞ്ഞു് വീഴാതിരിക്കാനുള്ള ദേശീയവാദികളുടെ പ്രതിരോധം .
രാജ്യ സ്നേഹം ,രാജ്യ ഭക്തി ,രാജ്യ സുരക്ഷ എന്നതാണു HCDF -ന്റെ മുദ്രാവാക്യം . രാഷ്ട്രീയമല്ല രാജ്യം ആണു വലുതു എന്നതാണു ഞങ്ങളുടെ ഏക ദര്‍ശനം . ഭാരതമാകെ ഹിന്ദു ക്രിസ്ത്യന്‍ ഏകീകരണം ആണു ലക്ഷ്യം . മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ഈ പ്രസ്ഥാനത്തിനു് ആസ്ഥാന മന്ദിരങ്ങളോ, ഓഫീസുകള്‍ എന്ന പേരിലുള്ള കെട്ടിടങ്ങളോ ഒന്നും ഉണ്ടാവുകയില്ല. ഈ പ്രസ്ഥാനത്തിന്റെ സകല ഓഫീസുകളും പ്രവര്‍ത്തിക്കുക സൈബര്‍ ഇടങ്ങളിലെ വെര്‍ച്ച്വല്‍ ഓഫീസുകളായിട്ടു് ആയിരിക്കും . എന്നു വച്ചാല്‍ HCDF പ്രവര്‍ത്തിക്കുക സൈബര്‍ സ്പേസുകളില്‍ ആയിരിക്കും . വിവിധ സോഷ്യല്‍ മീഡിയാ പ്ളാറ്റുഫോമുകളില്‍ വെര്‍ച്ച്വല്‍ ഓഫീസുകളായും, അയിരകണക്കിനു HCDF സൈബര്‍ സെല്ലുകളുടെ രൂപത്തിലും ആയിരിക്കും ഇതു പ്രവര്‍ത്തിക്കുക. ചുരക്കി പറഞ്ഞാല്‍ ലോകത്തിലെ തന്നെ ആദ്യത്തെ സൈബര്‍ പൊളിറ്റിക്കല്‍ പ്രസ്ഥാനം ആയിരിക്കും HCDF .
പരമ്ബരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നു് വ്യത്യസ്തമായി , ഇതിന്റെ പ്രവര്‍ത്തനങ്ങളും, പ്രതിഷേധ സമരങ്ങളും, തെരുവുകളെയും, റോഡുകളെയും ഞെക്കിഞെരുക്കി,പൊതുജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന തരത്തിലായിരിക്കുകയില്ല.അതു പ്രസ്ഥാനത്തിന്റെ നയവുമല്ല. മറിച്ചു് HCDF അതിന്റെ സകല പ്രവര്‍ത്തനങ്ങളും, പ്രതിഷേധങ്ങളും , സമരങ്ങളും, സൈബര്‍ ഇടങ്ങളിലെ സോഷ്യല്‍ മീഡിയാ പ്ളാറ്റു് ഫോമുകളിലൂടെയാകും നടത്തുക. കാവിയും വെള്ളയും തുല്യമായി സംയോജിപ്പിച്ച ഡിസൈനിലായിരിക്കും HCDF -ന്റെ പതാക. ഈ രിതിയിലുള്ള പതാക ഡിസൈനുകള്‍ ദേശസ്നേഹികളായ പ്രിയപ്പെട്ടവര്‍ അയച്ചുതരിക. അതില്‍ നിന്നും ഏറ്റവും നല്ലതു് തിരഞ്ഞെടുക്കാനാണു തീരുമാനം .
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഞങ്ങള്‍ തൃക്കാക്കരയിലെ NDA സ്ഥാനാര്‍ത്ഥിക്കു പിന്തുണ പ്രഖ്യാപിക്കുന്നു. രജിസ്ട്രേഷനും മറ്റു നടപടികളും ഉടന്‍ ആരംഭിക്കും . ഈ രാഷ്ട്രീയ അശ്വമേധത്തില്‍ എന്നോടൊപ്പം നില്ക്കാന് എത്ര പേരുണ്ടു് ബോലോ ഭാരത് മാതാ കീ ജെയ്. ജയ് ഹിന്ദ്
Post Your Comments