Latest NewsIndiaNewsBusiness

ബിഎംഡബ്ല്യു: ഇന്ത്യൻ വിപണി കീഴടക്കാൻ വമ്പൻ പദ്ധതികൾ

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളാണ് ബിഎംഡബ്ല്യു

ഇന്ത്യൻ വിപണിയിൽ കൂടുതൽ ചുവടുറപ്പിക്കാൻ വൻ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു. ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഒന്നിലധികം മോഡലുകൾ അവതരിപ്പിക്കാനാണ് ബിഎംഡബ്ല്യു ലക്ഷ്യമിടുന്നത്. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളാണ് ബിഎംഡബ്ല്യു.

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ബിഎംഡബ്ല്യു പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ബിഎംഡബ്ല്യു ഇന്ത്യയിൽ അവതരിപ്പിച്ച എസ്യുവി ഐഎക്സിന്റെയും ഓൾ- ഇലക്ട്രിക് മിനിയുടെയും ബാച്ചുകൾ ഇതിനകം തന്നെ വിറ്റ് പോയിട്ടുണ്ട്. ആഗോളതലത്തിൽ, അടുത്തവർഷം അവസാനത്തോടെ 25 ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലിറക്കാനാണ് ബിഎംഡബ്ല്യുവിന്റെ ലക്ഷ്യം.

Also Read: വണ്ടർല ഹോളിഡേയ്സ്: അറ്റാദായം വർദ്ധിച്ചു

‘ഇന്ത്യയിൽ ഇലക്ട്രിക് വാഹന രംഗത്ത് പ്രതീക്ഷിച്ചതിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്’, ബിഎംഡബ്ല്യു ഇന്ത്യയുടെ പ്രസിഡന്റ് വിക്രം പവ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button