ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പലരും ഉൽപ്പന്നത്തിൻറെ റിവ്യൂ നോക്കാറുണ്ട്. എന്നാൽ, ഇത്തരം പ്ലാറ്റ്ഫോമുകളിലെ വ്യാജ റിവ്യൂ കാരണം ഒട്ടേറെപ്പേരാണ് വഞ്ചിതരായിട്ടുളളത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം വ്യാജ റിവ്യൂകൾക്ക് ഉടൻ പൂട്ടുവീണേക്കുമെന്നാണ് സൂചന.
അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഉപഭോക്തൃകാര്യ വകുപ്പ് തയ്യാറാക്കിയ കണക്കുകൾ പ്രകാരം, വ്യാജ റിവ്യൂകളുടെ സ്വാധീനം ഉപഭോക്താക്കളിൽ വളരെ വലുതാണെന്ന് വ്യക്തമാക്കുന്നു.
ഇത്തരം വ്യാജ റിവ്യൂകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും മാർഗ രേഖകൾ തയ്യാറാക്കാനും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ, ഉപഭോക്തൃ കാര്യ വകുപ്പ് എന്നിവ സംയുക്തമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാനൊരുങ്ങുകയാണ്. കൂടാതെ, വ്യാജ റിവ്യൂമായി ബന്ധപ്പെട്ട് ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിംഗ് ഫ്ലിപ്കാർട്ട്, ആമസോൺ, ടാറ്റാ സൺസ്, റിലയൻസ് റീട്ടെയിൽ, ഉപഭോക്തൃ ഫോറങ്ങൾ, നിയമ സർവകലാശാലകൾ തുടങ്ങിയവയ്ക്ക് കത്തെഴുതിയിട്ടുണ്ട്.
Post Your Comments