Latest NewsKeralaNews

മുഖ്യമന്ത്രിയെ നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കണം, അതിജീവിത ഇന്ന് സെക്രട്ടേറിയേറ്റിലെത്തും

തിരുവനന്തപുരം: വിവാദങ്ങൾ ഉടലെടുത്തതോടെ നടിയെ ആക്രമിക്കപ്പെട്ട കേസിന്റെ പുരോഗതി ചർച്ച ചെയ്യാൻ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. രാവിലെ 10 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരിക്കും കൂടിക്കാഴ്ച.

Also Read:ഹിന്ദുസ്ഥാൻ സിങ്ക്: ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രമന്ത്രിസഭാ അംഗീകാരം

സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അതിജീവിതയുടെ കൂടിക്കാഴ്ച. ഇ.പി ജയരാജന്റെ അധിക്ഷേപ പരാമർശവും, മന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമർഷവും കൂടിക്കാഴ്ചയിൽ ചർച്ചയാകും.

അതേസമയം, തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചതിനെതിരെ അതിജീവിത കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചും രാഷ്ട്രീയ ഇടപെടലാണ് അന്വേഷണം വഴിമുട്ടിയതിന് പിന്നിലെന്ന് ആരോപിച്ചുമാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button