ഇൻഫോസിസ് സിഇഒ സലിൽ പരേഖിന്റെ ശമ്പളം വർദ്ധിപ്പിച്ചു. 88 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, സലിൽ പരേഖിന്റെ ശമ്പളം 79 കോടി രൂപയായി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി സർവീസ് കമ്പനിയാണ് ഇൻഫോസിസ്.
ഇൻഫോസിസിന്റെ 2021-22 വർഷത്തെ സാമ്പത്തിക വളർച്ച കണക്കിലെടുത്താണ് സിഇഒയുടെ ശമ്പളം വർദ്ധിപ്പിച്ചത്. ‘ഇൻഫോസിസിന്റെ വളർച്ചയ്ക്ക് സഹായകമാകാൻ സലിൽ പരേഖിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇൻഫോസിസിന്റെ കഴിവുകളും മൂലധനവും അദ്ദേഹം ഒരുമിച്ച് ഉപയോഗിച്ചു’, ഇൻഫോസിസ് ചെയർമാൻ നന്ദൻ എം. നിലേകനി പറഞ്ഞു.
Also Read: വാഗമണ്‍ ഓഫ് റോഡ് ഡ്രൈവ്: ജോജു ഉള്‍പ്പെടെ 17 പേര്‍ക്ക് പോലീസിന്റെ നോട്ടീസ്
സലിൽ പരേഖിന്റെ നേതൃത്വത്തിൽ കമ്പനിയുടെ വരുമാന വളർച്ച 70,522 കോടി രൂപയിൽ നിന്ന് 1,21,641 കോടി രൂപയായി ഉയർന്നിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന സിഇഒമാരിൽ ഒരാളാണ് സലിൽ പരേഖ്.
Post Your Comments