ലക്നൗ: ശ്രീരാമനുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ശ്രീ രാമായണ യാത്ര ആരംഭിയ്ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. പുണ്യ തീര്‍ത്ഥാടനത്തിന് ജൂണില്‍ തുടക്കമാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
Read Also: അഫ്ഗാനിലെ മാരക ലഹരിമരുന്നിന്റെ ചെടികള്‍ മൂന്നാറില്‍ കണ്ടെത്തി
18 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ശ്രീ രാമായണ യാത്രയ്ക്ക്, ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ആണ് ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 21നാണ് ഈ വര്‍ഷത്തെ യാത്ര ആരംഭിക്കുക. ശ്രീരാമന്റേയും, സീതാ ദേവിയുടേയും ഐതിഹ്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെയാകും യാത്ര. അയോദ്ധ്യ, നേപ്പാളിലെ ജനക്പൂര്‍, ബക്സര്‍, വാരാണസി, പ്രയാഗ്രാജ്, കാഞ്ചീപുരം, ഹംപി, നാസിക്, ഭദ്രാചലം തുടങ്ങിയ പുണ്യസ്ഥലങ്ങളിലൂടെ തീവണ്ടി സഞ്ചരിക്കും.
ആദ്യമായാണ്, ഇന്ത്യയില്‍ നിന്നും നേപ്പാളിലേയ്ക്ക് ശ്രീ രാമായണ യാത്ര നടത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 18 ദിവസം നീളുന്ന യാത്രയില്‍ 8000 കിലോ മീറ്റര്‍ ആകും സഞ്ചരിക്കുക. സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഐആര്‍ടിസി തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത്.
Post Your Comments