Latest NewsIndia

മുംബൈയിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ : ഒരു കുട്ടി മരിച്ചു

മുംബൈ: നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി പരാതി. ഇതിൽ ഒരു കുട്ടി മരിച്ചു. തലസീമിയ( Thalassemia) ബാധിതരായ കുട്ടികളിലാണ്, രക്തം സ്വീകരിച്ച ശേഷം എച്ച്ഐവി സ്ഥിരീകരിച്ചത്.

ഒരേ രക്തബാങ്കിൽ നിന്നാണോ ഈ നാല് കുട്ടികളും രക്തം സ്വീകരിച്ചത് എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണോ രക്തബാങ്ക് പ്രവർത്തനമെന്നും പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button