ലോകത്ത് വൈദ്യുത വാഹനങ്ങളുടെ ഉൽപ്പാദനം വർദ്ധിച്ചതോടെ കൊബാൾട്ട് ലോഹത്തിന്റെ ഡിമാന്റും വർദ്ധിച്ചു. സ്വിറ്റ്സർലെൻഡിലെ കൊബാൾട്ട് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, കൊബാൾട്ടിന്റെ ഡിമാന്റ് 2021ൽ 22 ശതമാനമാണ് വർദ്ധിച്ചത്. കൊബാൾട്ടിന്റെ മൊത്തം ഉൽപ്പാദനം 12 ശതമാനം വർദ്ധിച്ച് 1,60,000 ടണ്ണായി. 34 ശതമാനം ഡിമാന്റാണ് വൈദ്യുത കാറുകളുടെ ഉൽപ്പാദനത്തിൽ ഉണ്ടായത്.
കൊബാൾട്ട് ഏറ്റവുമധികം ഖനനം ചെയ്തെടുക്കുന്നത് മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലാണ്. ലോകത്തെ മൊത്തം ലഭ്യതയുടെ 74 ശതമാനവും കോംഗോയിൽ നിന്നാണ് എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2021ൽ വൈദ്യുത കാറുകളുടെ ഡിമാന്റ് മുൻ വർഷത്തേതിനെ അപേക്ഷിച്ച് ഇരട്ടിയായത് കൊബാൾട്ടിന്റെ ഡിമാന്റ് ഉയരാൻ പ്രധാന കാരണമായി.
32 ഡോളറാണ് കൊബാൾട്ടിന്റെ വില. കഴിഞ്ഞ വർഷം 16 ഡോളറായിരുന്നു.
Post Your Comments