Latest NewsNewsIndia

‘ജിന്ന ടവർ വേണ്ട, പകരം എ.പി.ജെ അബ്‌ദുൾ കലാം ടവർ ആക്കണം’: ആവശ്യവുമായി ബി.ജെ.പി

അമരാവതി: ആന്ധ്രാപ്രദേശിൽ ഗുണ്ടൂരിലെ ജിന്ന ടവറിന്‍റെ പേര് മാറ്റി പകരം എ.പി.ജെ അബ്‌ദുൾ കലാം ടവർ എന്നാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി പ്രവർത്തകർ. ഇതിനെതിരെ പ്രതിഷേധവുമായി മാർച്ച് നടത്താൻ ശ്രമിച്ച ബി.ജെ.പി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ ഉൾപ്പെടെ നിരവധി ബി.ജെ.പി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പാർട്ടിയുടെ യുവജന വിഭാഗമായ ബി.ജെ.വൈ.എമ്മിന്റെ യോഗത്തിന് ശേഷമാണ് ബി.ജെ.പി നേതാക്കൾ ജിന്ന ടവറിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചത്.

ജിന്ന ടവർ എന്ന പേര് മാറ്റി ടവറിന് അബ്ദുൽ കലാം എന്ന് നാമകരണം ചെയ്യണം എന്നതാണ് ബി.ജെ.പിയുടെ ആവശ്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബി.ജെ.പിയും മറ്റ് ഹൈന്ദവ സംഘടനകളും ചേർന്ന് ചരിത്ര പ്രസിദ്ധമായ ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന ആവശ്യം ഉയർത്തുന്നുണ്ടായിരുന്നു. ജിന്ന ടവറിന്റെ പേര് എ.പി.ജെ അബ്ദുൾ കലാം ടവർ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട സുനിൽ ദിയോധർ, പ്രതിഷേധത്തിനിടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നീക്കത്തിനെതിരെ ശബ്ദമുയർത്തി.

Also Read:കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തി : മൂന്ന് പേർ അറസ്റ്റിൽ

‘നമ്മൾ ആന്ധ്രാപ്രദേശിലാണോ കഴിയുന്നത്? അതോ പാകിസ്ഥാനിലാണോ’ എന്നദ്ദേഹം ട്വീറ്റ് ചെയ്തു. ടവറിന്റെ പേര് മാറ്റണമെന്ന ആവശ്യം തങ്ങളുടെ പാർട്ടിക്ക് മാത്രമല്ല ഉള്ളതെന്നും, ജനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജു പറഞ്ഞു.

അതേസമയം, ഈ ആവശ്യം അംഗീകരിക്കാൻ ആന്ധ്രാ സർക്കാർ തയ്യാറാകുന്നില്ല. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുവാനുള്ള വെെ.എസ് ജ​ഗൻ മോഹൻ റെഡ്ഡി എന്ന ഏകാതിപധിയുടെ ശ്രമമാണിതെന്നും വൈ.എസ് ജഗന്റെ നേതൃത്വത്തിലുള്ള സർക്കാർ ശബ്ദങ്ങളെ അടിച്ചമർത്താൻ അവരുടെ യഥാർത്ഥ നിറം കാണിച്ചുവെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ ട്വീറ്റ് ചെയ്യ്തു.

shortlink

Related Articles

Post Your Comments


Back to top button