ഇടുക്കി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയും മുൻ റെയ്ഞ്ച് ഓഫീസറുമായ ജോജി ജോൺ അറസ്റ്റില്‍. വെള്ളത്തൂവൽ പോലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.
സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് ജോജി ഹാജരായത്. ജോജി റെയ്ഞ്ച് ഓഫീസർ ആയിരിക്കെ, അടിമാലി മങ്കുവയിൽ നിന്ന്, എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്.
വെട്ടി കടത്തിയ തേക്ക് തടികൾ ജോജിയുടെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും മോഷണത്തിനുമാണ് വെള്ളത്തൂവൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
നേര്യമംഗലം, അടിമാലി റേഞ്ചുകളിൽ വ്യാപകമായി മരംമുറിക്ക് അനുമതി നൽകിയതിന് ജോജിക്കെതിരെ രണ്ട് കേസുകൾ കൂടിയുണ്ട്. ഈ കേസുകളിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
Post Your Comments