corona positive storiesCOVID 19Latest NewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 540 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ബുധനാഴ്ച്ച 540 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 570 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് സൗദിയിൽ ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: മുദ്രാവാക്യത്തിന്റെ പേരില്‍ കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാന്‍,പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീര്‍

7,64,789 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,49,414 പേർ രോഗമുക്തി നേടി. 9,135 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 81 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: നവജാത ശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽ കാർഡ്, കേന്ദ്ര സർക്കാർ പദ്ധതി ഉടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button