Latest NewsNews

ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരത്തിന് പഞ്ചസാര

 

 

വെയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം ചർമ്മത്തെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. അവയോട് പടവെട്ടാൻ വിപണികളിൽ ലഭിക്കുന്ന പല ക്രീമുകളും, സോപ്പും, ഫെയിസ് വാഷുകളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് നമ്മളില്‍ പലരും. എന്നാൽ, പഞ്ചസാര ഉപയോഗിച്ച് ഈ ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാം. പഞ്ചസാര നല്ലൊരു സ്‌ക്രബും കൂടിയാണ്.

നാല് സ്പൂൺ നാരങ്ങ നീരിൽ 2 സ്പൂൺ പഞ്ചസാര ചേർക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തെ സൂര്യതാപം ഏറ്റുള്ള കരിവാളിപ്പകറ്റാനും, പിഗ്മന്റേഷൻ മാർക്കുകൾ, കറുത്ത പാട് എന്നിവ അകറ്റാനും സഹായിക്കും. തേനും പഞ്ചസാരയും സമം ചേർത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇത് മുഖത്തെ അഴുക്കും പൊടിയും, ഡെഡ് സ്‌കിന്നുമെല്ലാം കളയാൻ അത്യുത്തമമാണ്.

ഒരു തക്കാളിയെടുത്ത് പകുതിയായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ, മുഖക്കുരുവിൽ നിന്ന് നമ്മെ രക്ഷിക്കുകയും മുഖത്തിന് നിറം വർദ്ധിപ്പിക്കുകയും  ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button