Latest NewsNewsLife Style

ചർമ്മരോഗത്തിന്റെ പരിഹാരത്തിന് ഓട്സ് ശീലമാക്കാം…

മുഖത്തിന് തിളക്കം നൽകാനും കേശസംരക്ഷണത്തിനും ഏത് ചർമ്മ പ്രശ്‌നത്തിനും പരിഹാരം കാണാൻ ഓട്‌സിന് കഴിയും. രണ്ട് ടേബിൾ സ്പൂൺ പാൽ, രണ്ട് ടേബിൾ സ്പൂൺ ബദാം ഓയിൽ, നാല് ടേബിൾ സ്പൂൺ ഓട്‌സ് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുടിയിൽ ഈ പേസ്റ്റ് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടോളം ഇത് തലയിൽ തേച്ച് മസ്സാജ് ചെയ്യണം.

പതിനഞ്ച് മിനിട്ടിനു ശേഷം തലയിൽ തേച്ച് പിടിപ്പിച്ച ഈ മിശ്രിതം വീര്യം കുറഞ്ഞ ഷാമ്പൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്. തലയിൽ ഉണ്ടാവുന്ന ചൊറിച്ചിലിന് പരിഹാരം കാണാൻ ഏറ്റവും ഉത്തമമാണ് ഈ ഓട്‌സ് പാക്ക്. മാത്രമല്ല, കേശസംരക്ഷണത്തിന് വളരെയധികം ഈ ഓട്‌സ് പാക്ക് സഹായിക്കും.

ചിലർക്ക് താരൻ വരുമ്പോൾ തലയിൽ നിന്നും തൊലി അടർന്നു പോരുന്നു. ഇതിന് പരിഹാരം കാണാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ഓട്‌സ് ഹെയർ പാക്ക്. ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാം. താരൻ കുറയുന്നതിനനുസരിച്ച് ഇതിന്റെ ഉപയോഗം കുറക്കാവുന്നതാണ്. നെല്ലിക്ക ഹെയർപാക്കും ഇതേ പോലെ തന്നെ ഗുണം നൽകുന്ന ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button