Latest NewsKeralaNewsBusiness

55,000 വാണിജ്യ കൂടിക്കാഴ്ചകൾ നടത്തി കേരള ട്രാവൽ മാർട്ട്

കേരള ട്രാവൽ മാർട്ടിന്റെ പ്രവർത്തനങ്ങൾ വിജയകരമാണെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്

കോവിഡ് ആശങ്കകൾ കുറഞ്ഞ സാഹചര്യത്തിൽ ടൂറിസം മേഖല വീണ്ടും പഴയതുപോലെ ആകുകയാണ്. ഇതിന്റെ ഭാഗമായി കോവിഡ് വെല്ലുവിളികളെ അതിജീവിച്ച് ആഭ്യന്തര വിദേശ സഞ്ചാരികളെ വരവേൽക്കാൻ കേരള ടൂറിസം തയ്യാറാണെന്ന സന്ദേശം ഉയർത്തുകയാണ് കേരള ട്രാവൽ മാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, കേരള ട്രാവൽ മാർട്ടിന്റെ പ്രവർത്തനങ്ങൾ വിജയകരമാണെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

കൊച്ചിയിലാണ് ഇത്തവണ കേരള ട്രാവൽ മാർട്ട് സംഘടിപ്പിച്ചത്. മെയ് അഞ്ചു മുതൽ എട്ടുവരെയാണ് നടന്നത്. ‘കൂടുതൽ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെടിഎം ടൂറിസം പദ്ധതി സംഘടിപ്പിച്ചത്. ഇത് ടൂറിസം മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകർന്നിട്ടുണ്ട്’, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് പറഞ്ഞു.

Also Read: കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തി : മൂന്ന് പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button