
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു. മെയ് 16ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ, മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ഉത്തര്‍പ്രദേശില്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്.
നേരത്തേയും സമാജ്‌വാദി പിന്തുണയിലായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നും കപില്‍ സിബല്‍ രാജ്യസഭയില്‍ എത്തിയത്. കോണ്‍ഗ്രസില്‍ തിരുത്തല്‍ ആവശ്യപ്പെട്ട ജി 23 ഗ്രൂപ്പിന് നേതൃത്വം കൊടുത്തത് കപില്‍ സിബലായിരുന്നു. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ തുടര്‍ച്ചയായി അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.
Post Your Comments