Latest NewsIndiaNewsLife StyleHealth & Fitness

നവജാത ശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽ കാർഡ്, കേന്ദ്ര സർക്കാർ പദ്ധതി ഉടൻ

ആധാർ നമ്പർ ഇല്ലാത്തവർക്കും പേരിട്ടിട്ടില്ലാത്ത കുഞ്ഞുങ്ങൾക്കും ആരോഗ്യ തിരിച്ചറിയൽ കാർഡിനും കേന്ദ്രത്തിന്റെ ആരോഗ്യ പദ്ധതികൾക്കും അർഹതയുണ്ട്

ആയുഷ്മാൻ ഭാരത് ആരോഗ്യ അക്കൗണ്ട് (എ.ബി.എച്ച്.എം.എ) പദ്ധതിക്ക് കീഴിൽ നവജാതശിശുക്കൾക്കും പതിനെട്ടുവയസ്സിനു താഴെയുള്ളവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം.

ആരോഗ്യ തിരിച്ചറിയൽ കാർഡ് പ്രകാരം, കുട്ടിയുടെ ജനനം മുതൽ ലഭ്യമായ പൊതുജനാരോഗ്യ സംവിധാനങ്ങൾ, ഇൻഷുറൻസ് പദ്ധതികൾ, ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്യാൻ കഴിയും.

Also Read: അശ്വനി കുമാർ മുതൽ കപിൽ സിബൽ വരെ: പാർട്ടി വിടുന്ന തലമൂത്ത നേതാക്കൾ, അടുത്തതാര്?

മാതാപിതാക്കൾക്ക് കുട്ടിയുടെ എ.ബി.എച്ച്.എം.എ ഉണ്ടാക്കാൻ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ വെബ്സൈറ്റ്, എ.ബി.ഡി.എമ്മുമായി പ്രവർത്തിക്കുന്ന ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആരോഗ്യസേതു ആപ്പ് എന്നിവയെ സമീപിക്കാം. ആധാർ നമ്പർ ഇല്ലാത്തവർക്കും പേരിട്ടിട്ടില്ലാത്ത കുഞ്ഞുങ്ങൾക്കും ആരോഗ്യ തിരിച്ചറിയൽ കാർഡിനും കേന്ദ്രത്തിന്റെ ആരോഗ്യ പദ്ധതികൾക്കും അർഹതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button