ഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി ക്യാപ്റ്റന്‍ അഭിലാഷ ബറാക്. നാസിക്കിലെ ‘കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിങ് സ്കൂളില്‍’ നടന്ന ചടങ്ങിലാണ് അഭിലാഷയ്ക്ക് ബിരുദം കൈമാറിയത്.
ഹരിയാന സ്വദേശിനിയായ അഭിലാഷയുടെ പിതാവ് കേണല്‍ എസ് ഓം സിങ്ങാണ്. ഹിമാചലിലെ സനാവര്‍ ലോറന്‍സ് സ്കൂളിലെ പഠനത്തിന് ശേഷം, അഭിലാഷ ഡല്‍ഹി സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് ബി ടെക് ബിരുദം നേടി. പിന്നീട്, കുറച്ചുകാലം യുഎസില്‍ ജോലി ചെയ്തു. 2018ലാണ് അഭിലാഷ സൈന്യത്തിലെത്തിയത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍: സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
‘മിലിട്ടറി കന്റോണ്‍മെന്റുകളിലാണ് വളര്‍ന്നത്. അതിനാല്‍, സൈനികരുടെ ജീവിതം ഒരിക്കലും അസാധാരണ കാര്യമായി തോന്നിയിരുന്നില്ല. 2011ല്‍ പിതാവ് വിരമിച്ചതോടെ പെട്ടെന്ന് ജീവിതം മാറി. പിന്നീട് മൂത്ത സഹോദരന്‍ സൈനിക അക്കാദമിയില്‍നിന്ന് കോഴ്സ് പൂര്‍ത്തിയാക്കി. അവന്റെ പാസിങ്‌ഔട്ട് പരേഡ് കണ്ടതോടെയാണ്, ഞാനും സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചത്,’ അഭിലാഷ പറഞ്ഞു.
Post Your Comments