ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, മൂന്ന് പാനലുകളാണ് കോണ്‍ഗ്രസ് രൂപീകരിച്ചിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി, ടാസ്‌ക് ഫോഴ്‌സ് ഗ്രൂപ്പ്, ഭാരത് ജോഡോ എന്നീ ഗ്രൂപ്പുകളാണ് രൂപീകരിച്ചത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അംബിക സോണി, ദിഗ് വിജയ് സിംഗ്, കെ.സി വേണുഗോപാല്‍, ജിതേന്ദ്ര സിംഗ് എന്നിവരും ജി 23 നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും രാഷ്ട്രീയ കാര്യ ഗ്രൂപ്പിലുണ്ട്.
Read Also: ജമ്മു കശ്മീരിൽ ഭീകരാക്രമണം: പൊലീസുകാരന് വീരമൃത്യു: ഏഴുവയസ്സുകാരി മകൾക്ക് പരിക്ക്
സോണിയ ഗാന്ധി ഈ ഗ്രൂപ്പിന്റെ അദ്ധ്യക്ഷത വഹിക്കും. പി ചിദംബരം, മുകുള്‍ വാസ്‌നിക്, ജയറാം രമേശ്, കെ.സി വേണുഗോപാല്‍, അജയ് മാക്കന്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സുര്‍ജേവാല, സുനില്‍ കനുഗോലു എന്നിവരുള്‍പ്പെടെ എട്ട് അംഗങ്ങളാണ് ടാസ്‌ക് ഫോഴ്സിലുള്ളത്.
ടാസ്‌ക് ഫോഴ്‌സ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുള്ള തയ്യാറെടുപ്പുകള്‍ നടത്തും. ഇത് കൂടാതെ, ടാസ്‌ക് ഫോഴ്‌സിലെ ഓരോ അംഗത്തിനും ഓര്‍ഗനൈസേഷന്‍, ആശയവിനിമയം, മാധ്യമ വിഭാഗം, ധനകാര്യം, തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക ചുമതലകള്‍ നല്‍കുമെന്നും പാര്‍ട്ടി അറിയിച്ചു.
Post Your Comments