Latest NewsKeralaNews

സ്ത്രീസുരക്ഷ ഇടതുപക്ഷം രാജ്യത്ത് നടപ്പിലാക്കി വരുന്നു, സ്ത്രീകളെ സംരക്ഷിക്കലാണ് ഞങ്ങളുടെ നയം: സജി ചെറിയാൻ

തിരുവനന്തപുരം: യു.ഡി.എഫ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. നടിയെ ആക്രമിച്ച കേസില്‍ അതിജീവിത സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുടരന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സംശയമുണ്ടെന്നും, ദിലീപിനും സർക്കാറിനും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും ആരോപിക്കുന്നുണ്ട്.

Also Read:ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയർ ഇന്ന്: രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

അതിജീവത കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും, കേസിൽ പ്രതിപ്പട്ടികയിൽ ഉള്ളവർക്കായി യാതൊരു അനുഭാവ മനോഭാവവും സർക്കാർ ചെയ്തിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു. സ്ത്രീസുരക്ഷ ഇടതുപക്ഷം രാജ്യത്ത് നടപ്പിലാക്കി വരികയാണെന്നും, സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കലാണ് തങ്ങളുടെ നയമെന്നും സജി ചെറിയാൻ പറയുന്നു. തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ യു.ഡി.എഫ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദിലീപിന് ആരുമായിട്ടാണ് ബന്ധമെന്നും, ഏത് രാഷ്ട്രീയ പാർട്ടിയോടും നേതാക്കളോടുമാണ് അടുപ്പമെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമര്‍പ്പിക്കാനിരിക്കെയാണ് അതിജീവത ഹൈക്കോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേര്‍ത്തുകൊണ്ടുള്ള ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ പ്രതി ചേര്‍ത്തത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button