Latest NewsIndiaNews

‘ടീലേ വാലി മസ്ജിദ് അല്ല, അത് ലക്ഷ്മണന്റെ കുന്ന് ആണ്’: അവകാശവാദവുമായി ഹിന്ദു സംഘടനകൾ

പള്ളി നില്‍ക്കുന്ന സ്ഥലം യഥാർത്ഥത്തിൽ 'ലക്ഷ്മണ്‍ ടീല' (ലക്ഷ്മണന്റെ കുന്ന്) ആണെന്ന് ഹിന്ദു സംഘടനകൾ

ലഖ്‌നൗ: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനും മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിനുമെതിരെ നടക്കുന്ന നിയമപോരാട്ടത്തിനിടയിൽ, ലഖ്‌നൗവിലെ ചരിത്ര പ്രസിദ്ധമായ ‘ടീലേ വാലി മസ്ജിദി’ൽ അവകാശവാദവുമായി ഹിന്ദു സംഘനകൾ. ടീലേ വാലി മസ്ജിദിനകത്തുള്ള കുങ്കുമ വസ്ത്രങ്ങൾ തങ്ങളുടെ അവകാശവാദങ്ങൾ തെളിയിക്കുന്നതാണെന്നും സംഘടനകൾ പറയുന്നു. പള്ളി നില്‍ക്കുന്ന സ്ഥലം യഥാർത്ഥത്തിൽ ‘ലക്ഷ്മണ്‍ ടീലേ’ (ലക്ഷ്മണന്റെ കുന്ന്) ആണെന്ന് സംഘടന അവകാശപ്പെടുന്നു.

ഹനുമാൻ സ്തുതികളോടെ ‘ലക്ഷ്മൺ ടീലേ മുക്തി സങ്കല്പ്‌ യാത്ര’ എന്ന പേരിൽ ഞായറാഴ്ച പള്ളി നിൽക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ ജാഥ നടത്തുമെന്ന് സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ഇതു തടഞ്ഞ പോലീസ് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് റിഷി തൃവേദിയെ ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. ഹിന്ദു സംഘടനകൾക്കെതിരേ മുസ്‌ലിം സംഘടനകൾ പ്രതിഷേധവുമായി എത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്നായിരുന്നു പോലീസ് നീക്കം.

Also Read:സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുര്‍ക്കിയിലേക്ക്: മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ശേഷം ആദ്യം

പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ‘ടീലേ വാലി മസ്ജിദ്’, ഗോമതി നദിക്കരയിൽ പ്രസിദ്ധമായ ഇമാംബാരയ്ക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. ചരിത്രരേഖകൾ പ്രകാരം 16-ാം നൂറ്റാണ്ടിലാണ് പള്ളി പണികഴിപ്പിച്ചത്. ഉത്തർപ്രദേശിലെ ഏറ്റവും വലിയ സുന്നി പള്ളിയായിരുന്നു ഇത്. ഒരു ലക്ഷത്തോളം പേർക്ക് നിസ്കാരം നടത്താൻ സാധിക്കും. ലക്ഷ്മണനാണ് ലഖ്‌നൗ നഗരം സ്ഥാപിച്ചതെന്നും ലഖൻപുരി എന്നായിരുന്നു ഇതിന്റെ പഴയ പേരെന്നുമാണ് ഹിന്ദുസംഘടനകൾ ഈയിടെ ഉയർത്തിയ മറ്റൊരു വാദം. ഇത് ലക്ഷ്മണന്റെ കുന്ന് ആണെന്ന ഹിന്ദു സംഘടനകളുടെ അവകാശവാദം മുസ്ലീങ്ങൾ തള്ളിക്കളയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button