KeralaLatest NewsIndiaNews

‘ക്രൈസിസ് മാനേജർ ഓഫ് കേരള’: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍, ആഘോഷങ്ങളില്ല

തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പ് ചൂടിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. ആഘോഷങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ലാതെ പതിവ് പോലെ തന്നെ മുഖ്യന് ഈ ദിവസവും കടന്നു പോകുമെങ്കിലും സഹപ്രവർത്തകരും മറ്റും ചില പരിപാടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.

Also Read:അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ

കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പലരും പലവട്ടം പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ മത ഭേദമന്യേ പിണറായി വിജയൻ എന്ന നേതാവിനെ ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം കേരളത്തിലുണ്ട്. നിപയും, കോവിഡും, തുടർച്ചയായി വന്ന മൂന്ന് പ്രളയങ്ങളും, ഓഖിയുമെല്ലാം മറികടക്കാൻ കേരളത്തിന്റെ കൈപിടിച്ച പ്രിയപ്പെട്ട മുഖ്യമന്ത്രിയായി ഇന്ത്യൻ ജനതയ്ക്ക് മുൻപിൽ അദ്ദേഹം വാഴ്ത്തപ്പെടുന്നുണ്ട്.

1945 മെയ് 24 ന് കണ്ണൂരിലെ പിണറായിയിൽ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി ജനിച്ച പിണറായി വിജയന് 14 സഹോദരങ്ങളുണ്ടായിരുന്നു, അവരിൽ മൂന്ന് പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഒരു വർഷം കൈത്തറി നെയ്ത്തുകാരനായി ജോലി ചെയ്ത പിണറായി വിജയൻ, തലശ്ശേരിയിലെ ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നിന്ന് ബിഎ ഇക്കണോമിക്സിൽ ബിരുദം നേടി. കമലാ വിജയനെ വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്. ഭാര്യ വിരമിച്ച അധ്യാപികയാണ്.

2018-ലെ മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദർശൻ പുരസ്‌കാരം പിണറായി വിജയന് ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ബാൾട്ടിമോറിൽ 2018 – ൽ കേരളത്തിൽ പടർന്നുപിടിച്ച നിപ വൈറസ് ബാധ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് പിണറായി വിജയനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി ആദരിക്കുകയുണ്ടായി. പ്രശസ്ത ബയോ മെഡിക്കൽ സയന്റിസ്റ്റും ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനുമായ റോബർട്ട് ഗാലോ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അവാർഡുകൾ സമ്മാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button