ഡെറാഡൂൺ: ആം ആദ്മി നേതാവ് അജയ് കോത്തിയാൽ ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു അജയ് കോത്തിയാൽ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമിയുടെ സാന്നിധ്യത്തിലാണ് കോത്തിയാൽ ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ആഴ്ച അദ്ദേഹം എഎപിയിൽ നിന്നും രാജിവെച്ചിരുന്നു.
‘2021 മുതൽ ഞാൻ എഎപിയിൽ അംഗമായിരുന്നു. മുൻ സൈനികരുടേയും, പാരാ മിലിട്ടറിയുടേയും, മുതിർന്നവരുടേയും, സ്ത്രീകളുടേയും, യുവാക്കളുടേയും വികാരത്തെ മാനിക്കുന്നു. ഞാൻ എന്റെ രാജി നിങ്ങൾക്ക് അയയ്ക്കുന്നു.’ എന്ന് അജയ് കോത്തിയാൽ അരവിന്ദ് കെജ്രിവാളിന് അയച്ച കത്തിൽ പറഞ്ഞു. മുൻ സൈനിക ഓഫീസർ കൂടിയായ കോത്തിയാൽ ട്വിറ്ററിലൂടെയാണ് രാജി തീരുമാനം അറിയിച്ചത്.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ ബിജെപി 47 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. കോൺഗ്രസ് 19 സീറ്റുകൾ നേടിയപ്പോൾ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) രണ്ട് മണ്ഡലങ്ങളിൽ വിജയം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Uttarakhand | AAP’s CM candidate for recently concluded Assembly elections Ajay Kothiyal joins BJP in the presence of CM Pushkar Singh Dhami in Dehradun. pic.twitter.com/ZbooDyNLei
— ANI UP/Uttarakhand (@ANINewsUP) May 24, 2022
Post Your Comments