ഇറ്റാവ: ചംബൽ നദിയിലേക്ക് 300 കടലാമകളെ സമർപ്പിച്ച് ഉത്തർ പ്രദേശ് സർക്കാർ. ലോക കടലാമ ദിനത്തിലാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനം കടലാമകളെ സർക്കാർ ഉദ്യോഗസ്ഥർ നദിയിലേക്ക് തുറന്നു വിട്ടത്.
മെയ് 22 ഞായറാഴ്ച, ലോക കടലാമ ദിനമായിരുന്നു. അന്നേ ദിവസം, ഇറ്റാവ മേഖലയിലാണ് സംഭവം നടന്നത്. റെഡ് ക്രൗൺഡ് റൂഫ്ഡ് ടർട്ടിൽ, ത്രീ സ്ട്രിപ്പ്ഡ് റൂഫ്ഡ് ടർട്ടിൽ എന്നീ അപൂർവ്വ ഇനങ്ങളിൽപ്പെട്ട കടലാമകളുടെ 300 കുട്ടികളെ വിരിയിച്ചെടുത്തതിനു ശേഷമായിരുന്നു സർക്കാർ ഉദ്യോഗസ്ഥരും ആക്ടിവിസ്റ്റുകളും പുഴയിലേക്ക് തുറന്നു വിട്ടത്.
കടലാമകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ടർട്ടിൽ സർവൈലൻസിന്റെ നേതൃത്വത്തിൽ, ടർട്ടിൽ കമ്പനിയെന്ന വ്യവസായ സ്ഥാപനത്തിന്റെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഇതിനായി വിനിയോഗിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments