പാരിസ്: ഉക്രൈന് യൂറോപ്യൻ യൂണിയൻ അംഗത്വം കിട്ടാൻ 15 മുതൽ 20 വർഷം വരെ എടുക്കുമെന്ന് ഫ്രഞ്ച് മന്ത്രി പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത്. ഫ്രാൻസിലെ യൂറോപ്പ് മന്ത്രി ക്ലമന്റ് ബ്യൂണാണ് ഉക്രൈന്റെ അംഗത്വത്തെ കുറിച്ച് ഇങ്ങനെ ഒരു പരാമർശം നടത്തിയത്.
ഒരു ലോക്കൽ റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ക്ലമന്റ് ബ്യൂൺ ഇപ്രകാരം പറഞ്ഞത്.’നമ്മൾ സത്യത്തെ അംഗീകരിച്ചേ മതിയാവൂ. ആറു മാസത്തിനുള്ളിലോ, ഒന്നോ രണ്ടോ വർഷത്തിനുള്ളിലോ ഉക്രൈന് യൂറോപ്യൻ യൂണിയൻ അംഗത്വം ലഭിക്കുമെന്ന് നിങ്ങൾ പറഞ്ഞാൽ, അതൊരു നുണയാണ്. അതിന് ഏറ്റവും ചുരുങ്ങിയത് 15-20 വർഷം പിടിക്കും. അതായത് വലിയൊരു നീണ്ട കാലയളവ്’ ക്ലമന്റ് ബ്യൂൺ പ്രഖ്യാപിച്ചു.
യൂറോപ്യൻ യൂണിയനിൽ ഉക്രൈനെ അംഗമാക്കാൻ ഫ്രാൻസിന് പ്രത്യേക താൽപര്യങ്ങൾ ഉണ്ട്. എന്നാൽ, അതിന്റെ അനന്തരഫലങ്ങൾ എന്താകുമെന്ന് കാണാനാണ് ലോകം കാത്തിരിക്കുന്നത്. നാറ്റോ സൈനിക സഖ്യത്തിൽ അംഗത്വമെടുക്കാൻ തുനിഞ്ഞ ഉക്രൈനെ ആക്രമിച്ച് പിടിച്ചടക്കിയ റഷ്യ, ഇക്കാര്യത്തിൽ എങ്ങനെ പ്രതികരിക്കുമെന്നത് യൂറോപ്യൻ രാഷ്ട്രങ്ങൾ ഉറ്റു നോക്കുന്നുണ്ട്.
Post Your Comments