
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് മുതൽ വ്യാഴാഴ്ച വരെ മഴ മുന്നറിയിപ്പുകൾ ഇല്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്.
അതേസമയം, കാലവർഷം നേരത്തേ എത്തുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കാറ്റിന്റെ ദിശയും ശക്തിയും പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കും. ആൻഡമാനിൽ കാലവർഷം എത്തുകയും അറബിക്കടലിലേക്കു നീങ്ങുകയും ചെയ്തെങ്കിലും കേരളത്തിൽ എത്തുന്നതിന്റെ പ്രഖ്യാപനം വൈകുകയാണ്.
Post Your Comments