മൃദുലവും തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചര്‍മ്മം നിങ്ങളും ആഗ്രഹിക്കുന്നില്ലേ? ഭക്ഷണത്തില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ തന്നെ ചര്‍മ്മത്തെ ആരോഗ്യത്തോടെ പരിപാലിക്കാം.
പപ്പായ മികച്ച ഭക്ഷണം മാത്രമല്ല നല്ലൊരു സൗന്ദര്യ വർദ്ധക വസ്തു കൂടിയാണ്. മുഖകാന്തിക്ക് ഏതു ചര്‍മ്മക്കാര്‍ക്കും ഫേസ്പാക്കായി ഉപയോഗിക്കാവുന്ന ഒന്നാണ് പപ്പായ. പപ്പായ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
പഴുത്ത പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ എയും പാംപെയിന്‍ എന്‍സൈമും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മിനുസമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം പ്രധാനം ചെയ്യന്നു. പപ്പായയിലടങ്ങിയ വിറ്റാമിന്‍ സി, ഇ എന്നിവ ദഹനപ്രകിയയെയും ത്വരിതപ്പെടുത്തുന്നു.
കാപ്സികം അഥവാ ബെല്‍ പെപ്പേഴ്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ജലാംശമുള്ളതും എരിവുള്ളതുമായ കാപ്സികത്തിന് ദഹനത്തെ എളുപ്പമാക്കാനും ചര്‍മ്മത്തെ പോഷിപ്പിക്കാനും കഴിവുണ്ട്.
60 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. മനസിനെയും ശരീരത്തിനെയും ഒരുപോലെ റിലാക്സ് ചെയ്യന്നതിനുള്ള കഴിവ് ഇതിനുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉത്തമമാണ്. ചര്‍മ്മത്തില്‍ ചുളിവുകളില്‍ നിന്നും അകാല വാര്‍ധക്യത്തില്‍നിന്നും സംരക്ഷിക്കാന്‍ ഇതിന് കഴിവുണ്ട്.
ചര്‍മ്മത്തില്‍ സൂര്യതാപം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറക്കുന്നതിനും തിളക്കം കൂട്ടാനും ഡാര്‍ക്ക് ചോക്ലേറ്റിന് കഴിവുണ്ട്. രക്തചംക്രമണത്തെ ത്വരിതപ്പെടുത്താനും ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. വരണ്ട ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പുതിയ കോശങ്ങള്‍ രൂപംകൊള്ളുന്നതിനും ചര്‍മ്മത്തിന്‍റെ സ്വാഭാവികത നിലനിര്‍ത്താനും ചോക്ലേറ്റ് നല്ലതാണ്. ചര്‍മ്മത്തിന് മൃദുത്വവും ജലാംശവും നല്‍കി വരള്‍ച്ച തടയാനും ചോക്ലേറ്റിന് കഴിയും.
Post Your Comments