Latest NewsNewsLife Style

എല്ലിന്‍റെ ആരോഗ്യത്തിന് കാത്സ്യം

 

 

എല്ലിന്‍റെയും പല്ലിന്‍റെയും ഒക്കെ ആരോഗ്യത്തിന് കാത്സ്യം കൂടിയേ തീരൂ. പാലും പാല്‍  ഉല്‍പന്നങ്ങളുമാണ് കാത്സ്യത്തിന്‍റെ സമൃദ്ധമായ സ്രോതസ്. ഒരു ലിറ്റര്‍ പാലില്‍ 1200 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. നമുക്ക് പ്രതിദിനം ആവശ്യമുള്ളത് 600 മില്ലിഗ്രാം കാത്സ്യമാണ്. രണ്ടു ഗ്ലാസ് പാലില്‍ നിന്നു മാത്രം നമുക്ക് ആവശ്യമുള്ള കാത്സ്യം ലഭിക്കും. ഇലക്കറികളാണ് കാത്സ്യത്തിന്‍റെ മറ്റൊരു സ്രോതസ്.
ധാന്യ വര്‍ഗങ്ങളിലും കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും അരി കാത്സ്യത്തിന്‍റെ നല്ല സ്രോതസ് അല്ല. അരിയാഹാരം കൂടുതലായി കഴിക്കുന്ന മലയാളിയുടെ ഇടയില്‍ കാത്സ്യത്തിന്‍റെ അഭാവത്തിന് അതാണ് കാരണം.
എന്നാല്‍, റാഗിയില്‍ കാത്സ്യം സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. നെത്തോലി, വാള തുടങ്ങിയ മത്സ്യങ്ങളിലും ആവശ്യത്തിന് കാത്സ്യമുണ്ട്.

shortlink

Post Your Comments


Back to top button