Latest NewsNewsBeauty & StyleLife Style

മുടി തഴച്ച് വളരാൻ ആയുർവേദത്തിലെ വഴികൾ

 

 

നല്ല മുടി ഭാഗ്യം മാത്രമല്ല, നല്ല സംരക്ഷണത്തിന്റെ ഫലം കൂടിയാണ്. പലപ്പോഴും മുടിസംരക്ഷണത്തിന്റെ പോരായ്മയാണ് നല്ല മുടിയ്ക്കു തടസം നില്‍ക്കാറ്.

കെമിക്കലുകള്‍ അടങ്ങിയ വഴികളേക്കാള്‍ സ്വാഭാവിക വഴികളാണ് മുടിസൗന്ദര്യത്തിനും മുടി വളരാനും ഏറെ നല്ലത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

പ്രോട്ടീന്‍, സെലീനിയം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, സള്‍ഫര്‍, അയഡിന്‍ എന്നിവ അടങ്ങിയ മുട്ട മുടിക്ക് നല്ലൊരു സംരക്ഷണ മാര്‍ഗ്ഗമാണ്. മുടി ഇടതൂര്‍ന്ന് വളരാനും മുട്ട സഹായിക്കും. അല്പം ഒലിവ് ഓയില്‍ മുട്ടയില്‍ ചേര്‍ത്ത് ഹെയര്‍ പാക്ക് തയ്യാറാക്കാം. മുട്ടയുടെ വെള്ളയും, ഒരോ സ്പൂണ്‍ വീതം തേനും, ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് തലയോട്ടിയില്‍ മുഴുവന്‍ ഒരേ അളവില്‍ തേച്ചുപിടിപ്പിച്ച്‌ ഒരു മണിക്കൂര്‍ ഇരിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ ഷാംപൂ ഉപയോഗിച്ച്‌ മുടി കഴുകുക. കേടുവന്നതും, വരണ്ടതുമായ മുടിക്ക് ഈ രീതിയിലൂടെ കരുത്ത് പകരാം. അധികം അറിയപ്പെടാത്ത ഈ മാര്‍ഗ്ഗം ഉപയോഗിച്ച്‌ മുടികൊഴിച്ചില്‍ കുറയ്ക്കുകയും, മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

സ്വഭാവിക രീതിയില്‍ മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ ഉരുളക്കിഴങ്ങ് നീര് നല്ലൊരു ഔഷധമാണ്. ഉരുളക്കിഴങ്ങ് നീര് തലയോട്ടില്‍ തേച്ച്‌ പതിനഞ്ച് മിനുട്ടിന് ശേഷം കഴുകിക്കളയുക. ഉരുളക്കിഴങ്ങിലെ വിറ്റാമിന്‍ ബി മുടിക്ക് നീളവും കരുത്തും നല്കാന്‍ സഹായിക്കും. ഏറെ പേരുകേട്ട ഒരു മുടി സംരക്ഷണ മാര്‍ഗ്ഗമാണ് മൈലാഞ്ചി ഉപയോഗിക്കുന്നത്. ‘ഹെയര്‍ ആല്‍കെമിസ്റ്റ്’ എന്ന് വിളിപ്പേരുള്ള മൈലാഞ്ചിക്ക് നരച്ച്‌ ആരോഗ്യം നഷ്ടപ്പെട്ട മുടിയെ തിളക്കമുള്ളതാക്കാനുള്ള കഴിവുണ്ട്. മുടിയുടെ വേരിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കഴിവ് മൈലാഞ്ചിക്കുണ്ട്.

ഒരു കപ്പ് മൈലാ‍ഞ്ചിപ്പൊടി അരകപ്പ് തൈരുമായി കൂട്ടികലര്‍ത്തുക. രണ്ട് മണിക്കൂറിന് ശേഷം ഇത് തലയോട്ടിയില്‍ തേച്ച്‌പിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കാം. പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, കൊഴുപ്പുകള്‍ എന്നിവ, ധാരാളമായി അടങ്ങിയ തേങ്ങാപ്പാല്‍ മുടികൊഴിച്ചിലും, പൊട്ടലും കുറയ്ക്കും. തേങ്ങാപ്പാല്‍ രാത്രിയില്‍ തലയില്‍ തേച്ച്‌ പിടിപ്പിക്കുക. ഇത് രാവിലെ കഴുകിക്കളയാം.

മുടിസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതാണ് ഗ്രീന്‍ ടീ. ഇതിലെ പോളിഫെനേല്‍സും, മറ്റ് ഘടകങ്ങളും മുടിക്ക് കരുത്ത് പകരും. നെല്ലിക്കപ്പൊടിയും, നാരങ്ങനീരും സമമായി ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുക. ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. നെല്ലിക്ക എണ്ണ പതിവായി മുടിയില്‍ തേച്ചാല്‍ മുടിക്ക് കരുത്തും, കറുപ്പ് നിറവും വര്‍ദ്ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button