![](/wp-content/uploads/2022/05/hnet.com-image-2022-05-21t113111.274.jpg)
ബില്‍ബാവോ: അർജന്റീനിയൻ ഫുട്‌ബോള്‍ ടീമിന്റെ പരിശീലനം സ്‌പെയ്‌നില്‍. ഇറ്റലിക്കെതിരെ നടക്കുന്ന ഫൈനലിസിമ മത്സരത്തിന് മുമ്പായിട്ടാണ് അര്‍ജന്റീന സ്‌പെയ്‌നിലെത്തുക. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണ് ഫൈനലിസിമ.
ബില്‍ബാവോയിലാകും അര്‍ജന്റീനയുടെ ക്യാംപ്. മെയ് 23ന് ടീം അംഗങ്ങള്‍ ബില്‍ബാവോയിലെത്തും. ഇംഗ്ലണ്ടിലെ വാറ്റ്‌ഫോര്‍ഡ് മൈതാനത്ത് പരിശീലനം നടത്താനായിരുന്നു അർജന്റീനിയൻ ടീമിന്റെ ആദ്യ തീരുമാനം. എന്നാല്‍, മെയ് 27 മുതലാണ് ഇംഗ്ലണ്ടിലെ ഹോട്ടലില്‍ താമസം ഒരുക്കിയിരിക്കുന്നത്. ഇതാണ് പരിശീലനം സ്‌പെയിനിലേക്ക് മാറ്റാന്‍ കാരണം.
Read Also:- വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ശർക്കര
അതേസമയം, ഇറ്റലിയുമായുള്ള മത്സരത്തിന് ശേഷം ഇസ്രായേലുമായി അര്‍ജന്റീന സൗഹൃദ മത്സരവും കളിക്കും. രണ്ട് മത്സരവും പൂര്‍ത്തിയാകുന്നത് വരെ സ്‌പെയിനിലെ പരിശീലനം തുടരാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. പരാജയമറിയാതെ 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അര്‍ജന്റീന ഇറ്റലിയെ നേരിടാനൊരുങ്ങുന്നത്.
Post Your Comments