Latest NewsNewsIndiaInternationalBusiness

ക്രിപ്റ്റോ പണമിടപാട് രംഗത്തേക്ക് ഇനി മെറ്റയും

യുഎസ് സ്റ്റേറ്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസിൽ 'മെറ്റ പേ' എന്ന പേരിനായി കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്

പണമിടപാട് രംഗത്ത് പുതിയ മാറ്റങ്ങളുമായി മെറ്റ. ക്രിപ്റ്റോ കൈമാറ്റം ഉൾപ്പെടെ പിന്തുണയ്ക്കുന്ന പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് അവതരിപ്പിക്കുന്നത്.

പുതിയ പേയ്മെന്റ് സംവിധാനം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസിൽ ‘മെറ്റ പേ’ എന്ന പേരിനായി കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്.

ഡിജിറ്റൽ, ബ്ലോക്ക് ചെയിൻ ആസ്തികൾ എന്നിവ കൂടി പുതിയ പേയ്മെന്റ് ആപ്ലിക്കേഷനിൽ കൈമാറാൻ സാധിക്കും. ‘മെറ്റ പേ’യെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇല്ലെങ്കിലും ‘മെറ്റ പേ’ ഉൾപ്പെടെ അഞ്ചു ട്രേഡ്മാർക്ക് ആപ്ലിക്കേഷനുകൾ മെറ്റ ഫയൽ ചെയ്തതായി ട്രേഡ്മാർക്ക് അറ്റോർണി ജോസ് ഗെർബൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Also Read: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്:  പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു

ഡിജിറ്റൽ ടോക്കൺ, യൂട്ടിലിറ്റി ടോക്കൺ, ഡിജിറ്റൽ കറൻസി, ക്രിപ്റ്റോ കറൻസി, ഡിജിറ്റൽ- ബ്ലോക്ക് ചെയിൻ ആസ്തികൾ തുടങ്ങിയവയുടെ കൈമാറ്റ സേവനങ്ങൾ ഉറപ്പുവരുത്തുന്നതാണ് ‘മെറ്റ പേ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button