KeralaLatest NewsNews

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 15കാരിയെ ബീച്ചിലേയ്ക്ക് വിളിച്ച് വരുത്തി സ്വര്‍ണം തട്ടിയെടുത്ത് യുവാവ്

ഫോണ്‍ വഴി പരിചയപ്പെട്ട യുവാവ്, പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി നിരന്തരം ചാറ്റിംഗില്‍ ഏര്‍പ്പെടുകയായിരുന്നു

കൊല്ലം: ഫോണിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി 49 ഗ്രാം സ്വര്‍ണവും 15,000 രൂപയും പലതവണയായി തട്ടിയെടുത്തു. കൊല്ലത്താണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിപ്രകാരം, യുവാവിനെതിരെ പോക്സോ കേസ് എടുത്ത് അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍ അയത്തില്‍ കാരുണ്യനഗര്‍ 76, തടവിള വീട്ടില്‍ ഷെഫീക്ക് (31) ആണ് പിടിയിലായത്.

Read Also:അമിത അളവിൽ ഗുളിക അകത്ത് ചെന്നു, ആശുപത്രിയിൽ നേരിട്ടെത്തി വിവരം പറഞ്ഞെങ്കിലും രക്ഷയായില്ല: യുവതിക്ക് ദാരുണാന്ത്യം

ഫോണ്‍ വഴി പരിചയപ്പെട്ട യുവാവ്, പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി നിരന്തരം ചാറ്റിംഗില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന്, പരിചയം മുതലെടുത്ത് കൊല്ലം ബീച്ചിലേക്ക് വിളിച്ചു വരുത്തി. ഫോണിലെ ചാറ്റിംഗ് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയില്‍ നിന്ന് ഇയാള്‍ സ്വര്‍ണവും പണവും തട്ടിയെടുത്തത്. തുടര്‍ന്ന്, പെണ്‍കുട്ടി വീട്ടില്‍ വിവരം അറിയിക്കുകയും, മാതാവിനോടൊപ്പം ഇരവിപുരം പൊലീസില്‍ യുവാവിനെതിരെ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, ലൈംഗികാതിക്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ പ്രതിയെ അയത്തില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button