Latest NewsNewsDevotionalSpirituality

പൂജാപുഷ്പങ്ങളും ഇലകളും ഇറുക്കുമ്പോൾ ഇവ തീർച്ചയായും ശ്രദ്ധിക്കണം

 

 

പൂജാപുഷ്പങ്ങളും ഇലകളും ഇറുക്കുമ്പോൾ ചില കാര്യങ്ങൾ പൊതുവായി ശ്രദ്ധിക്കണം. ശരീരശുദ്ധി പ്രധാനമാണ്. തുളസിയിലയും കൂവളത്തിലയും ഓരോ ഇതളായി പറിക്കരുത്. വാടിയതും വാസനയില്ലത്തതും മുടി, പുഴു എന്നിവ ചേർന്നതും ഒരിക്കൽ അർപ്പിച്ചവ, മണത്തു നോക്കിയവ, നിലത്തു വീണതോ വാടിയതോ ആയ പൂക്കൾ എന്നിവ ഒഴിവാക്കണം. ശിവ പൂജയ്ക്ക് മുല്ലപ്പൂവും കൈതപ്പൂവും വിഷ്ണു പൂജയ്ക്ക് ഉമ്മത്തിൻ പൂവും ദേവി പൂജയ്ക്ക് എരുക്കിൻ പൂവും ഉപയോഗിക്കാറില്ല.

ഗണപതിയെ തുളസി കൊണ്ട് അർച്ചന ചെയ്യാൻ പാടില്ല. എന്നാൽ, ഗണേശ ചതുർഥി നാളിൽ മാത്രം ഒരു ദളം തുളസി ആവാം. ശിവന്, കൂവളത്തിലയും വിഷ്ണുവിന് തുളസിയിലയും പ്രധാനമാണ്.

ശാക്തേയ പൂജകൾക്ക് ചുവന്ന തെച്ചി, താമര, ചെമ്പരത്തി, പിച്ചകം, നന്ദ്യാർവട്ടം, മുല്ലപ്പൂവ്, നാഗപ്പൂവ്, കൃഷ്ണക്രാന്തി ഇവ വിശേഷകരമാണ്. അതാത് ദിവസങ്ങളിൽ വിടർന്ന പൂക്കൾ മാത്രമേ ദേവകൾക്ക് സമർപ്പിക്കാൻ പാടുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button