ന്യൂഡല്‍ഹി: വീട്ടു ജോലിക്കായി നിന്നിരുന്ന 48കാരി നേരിട്ടത് ക്രൂര പീഡനം. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിനിയായ രജനിയാണ് ക്രൂരമായ പീഡനത്തിനിരയായത്. രജനി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അവരുടെ ബന്ധുക്കള്‍ അറിയിച്ചു. 7000 രൂപ പ്രതിമാസ വേതനത്തില്‍ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു രജനി. സംഭവത്തില്‍ വീട്ടുടമകളായ ദമ്പതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലാണ് സംഭവം.
Read Also:അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു : മധ്യവയസ്കൻ പൊലീസ് പിടിയിൽ
ഒരു സ്ത്രീ ക്രൂരമായ അതിക്രമത്തിന് ഇരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്നും വിവരം ലഭിച്ചതായാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
തുടര്‍ന്ന്, പൊലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. വീട്ടുടമസ്ഥനായ അഭിനീതിനും അയാളുടെ ഭാര്യക്കും എതിരെ രജനി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മുടിക്കു കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇവര്‍ പൊലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.
സംഭവ ദിവസം രാവിലെ, രജനിക്ക് അസുഖമാണെന്ന് ജോലിക്കു നില്ക്കുന്ന വീട്ടിലെ ദമ്പതികള്‍ അറിയിച്ചതായി ഏജന്‍സി അധികൃതര്‍ പറഞ്ഞു. മൂത്രത്തില്‍ കുളിച്ച നിലയിലാണ് രജനിയെ കണ്ടെത്തിയതെന്ന് ഏജന്‍സി അധികൃതര്‍ പറയുന്നു. സംഭവത്തില്‍, പ്രതികളായ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments