Latest NewsNewsIndiaInternational

വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം: അഭിമാനമായി നിഖാത് സരീൻ

ഇസ്താംബുൾ: വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. 52 കിലോഗ്രാം വിഭാഗത്തില്‍ നിഖാത് സരീനാണ് സ്വര്‍ണം നേടിയത്. തുര്‍ക്കിയിലെ ഇസ്താംബുളിൽ വ്യാഴാഴ്ച നടന്ന കലാശപ്പോരാട്ടത്തിൽ തായ്‌ലന്‍ഡ് താരം ജുട്ടമാസ് ജിറ്റ്‌പോങ്ങിനെ തോല്‍പ്പിച്ചാണ് നേട്ടം.

വിധികര്‍ത്താക്കളെല്ലാം ഏകകണ്‌ഠേന നിഖാത്ത് സരീനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ 5-0 ന് ഏകപക്ഷീയ ജയമാണ് നിഖാത് നേടിയത്. മേരി കോം, സരിത ദേവി, ജെന്നി ആര്‍എല്‍, ലേഖ കെസി എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് സരീന്‍. ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാമ്പ്യന്‍ കൂടിയാണ് സരീന്‍.

shortlink

Post Your Comments


Back to top button