CinemaLatest NewsNewsIndiaEntertainment

‘എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനില്‍ നിന്ന് സംരക്ഷിക്കും’: ഇമ്മന്റെ അച്ഛനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ആദ്യഭാര്യ

കൊച്ചി: സംഗീത സംവിധായകന്‍ ഡി. ഇമ്മന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകള്‍ അമാലി ഉബാള്‍ഡാണ് വധു. അമാലിയുടെ മകൾ നേത്രയെ തന്റെ മൂന്നാമത്തെ കുട്ടിയായി ഇമ്മൻ സ്വീകരിക്കുകയും ചെയ്തു. അതേക്കുറിച്ചുള്ള ഒരു വൈകാരിക കുറിപ്പ് ഇമ്മൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ഇമ്മനും ഇമ്മന്റെ പിതാവിനുമെതിരെ കടുത്ത ആരോപണമുന്നയിച്ച് ഇമ്മന്റെ ആദ്യഭാര്യ മോണിക രംഗത്ത് വന്നിരിക്കുകയാണ്.

Also Read:പിണറായി വിജയനെ അധിക്ഷേപിച്ചത് കേരളത്തെ അധിക്ഷേപിക്കുന്നതിന് സമമാണ്: ഇ പി ജയരാജന്‍

മോണിക റിച്ചാർഡിന്റെ ഞെട്ടിക്കുന്ന കുറിപ്പ് ഇതിനോടകം വിവാദമായിരിക്കുകയാണ്. പരിഹാസത്തോടെയുള്ള അഭിനന്ദവുമായാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘പ്രിയപ്പെട്ട ഡി. ഇമ്മൻ നിങ്ങളുടെ രണ്ടാം വിവാഹത്തിന് ആശംസകൾ. 12 വർഷം നിങ്ങളോടൊപ്പം ജീവിച്ച ഒരാളെ ജീവിതത്തിൽ നിന്നും മാറ്റി, മറ്റൊരാളെ സ്ഥാപിക്കുന്നത് വളരെ എളുപ്പമായിരുന്നെന്ന് അറിഞ്ഞില്ല. ഇങ്ങനെയൊരു വ്യക്തിക്ക് വേണ്ടി സമയം കളഞ്ഞ ഞാൻ മണ്ടി. അതോർത്ത് ഞാൻ ഇന്ന് ആത്മാർത്ഥമായി ഖേദിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി നിങ്ങൾ നിങ്ങളുടെ സ്വന്തം കുട്ടികളെ കാണുകയോ പരിപാലിക്കുകയോ ചെയ്തിട്ടില്ല. അവർക്ക് പകരവും ഒരാളെ നിങ്ങൾ കണ്ടെത്തിയതിൽ അത്ഭുതം. എന്തൊക്കെ സംഭവിച്ചാലും നിങ്ങളുടെ അച്ഛനിൽ നിന്നും ഞാൻ എന്റെ രണ്ട് കുട്ടികളെയും സംരക്ഷിക്കും. വേണ്ടി വന്നാൽ, മൂന്നാമത്തെ കുട്ടിയേയും ഞാൻ സംരക്ഷിക്കും’, മോണിക കുറിച്ചു.

കുട്ടികൾക്കായി പുതിയ പാസ്‌പോർട്ടിന് മോണിക അപേക്ഷിച്ചെന്ന ആരോപണം, നേരത്തെ ഇമ്മൻ നടത്തിയിരുന്നതായി മോണികയോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടതായി ഇമ്മൻ മോണികയെ അറിയിച്ചതിനെ തുടർന്നാണ് പുതിയതിന് അപേക്ഷ നൽകിയതെന്നാണ് ഇവർ പറയുന്നത്. പെൺമക്കളുടെ പരിപാലനത്തിനുള്ള അയ്യായിരം രൂപയല്ലാതെ ഇമ്മൻ മറ്റൊന്നും നൽകുന്നില്ലെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിലാണ് മോണികയുടെ വെളിപ്പെടുത്തൽ.

shortlink

Post Your Comments


Back to top button