മുംബൈ: സൂറത്ത്, ഉദയഗിരി എന്നീ യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി. മസഗോൺ ഡോക്കിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് ഇവ ഉദ്ഘാടനം ചെയ്തത്.
പൂർണമായും തദ്ദേശീയമായി നിർമ്മിച്ച കപ്പലുകളാണ് സൂറത്തും, ഉദയഗിരിയും. മസഗോൺ ഡോക്കിൽ തന്നെയിരുന്നു ഇവയുടെ നിർമ്മാണം. പ്രൊജക്റ്റ് 15ബി ഡിസ്ട്രോയർ ശ്രേണിയിലെ നാലാമത്തെ കപ്പലാണ് ഗുജറാത്തിലെ വാണിജ്യ തലസ്ഥാനത്തിന്റെ പേര് നൽകിയ സൂറത്ത്. അടുത്ത തലമുറയിൽ പെടുന്ന സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറാണിത്.
അതേസമയം, പ്രൊജക്റ്റ് 17എ, ഫ്രിഗേറ്റ് ശ്രേണിയിൽ പെടുന്ന, ശിവാലിക് ക്ലാസ് കപ്പലുകളുടെ നവീകരിച്ച പതിപ്പാണ് ഉദയഗിരി. അത്യാധുനികമായ ആയുധങ്ങളും സെൻസറുകളും ഉൾപ്പെടുന്ന ഈ കപ്പൽ, ഇതേ പേരിലുള്ള മറ്റൊരു കപ്പലിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ്. 1976 മുതൽ 2007 വരെയുള്ള ഘട്ടമായിരുന്നു പഴയ ഉദയഗിരിയുടെ സേവന കാലഘട്ടം
Post Your Comments