പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മൾ ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മൾ ചെയ്യുന്ന ചില അശ്രദ്ധകളാണ് പലപ്പോഴും നമ്മുടെ പുരികം കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നത്.
പുരികം ഷേപ്പ് ആക്കുന്നതിന് പല വിധത്തിൽ നമ്മൾ ശ്രമിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ ചെയ്യുന്നത് പുരികം പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നു. പുരികം പറിക്കുമ്പോൾ പലപ്പോഴും അത് നമ്മുടെ ഫോളിക്കിളുകളെ നശിപ്പിക്കുന്നു. പുതിയ പുരികം ഉണ്ടാവുന്നതിന് ഇത് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു.
പലപ്പോഴും ഓരോരുത്തരുടേയും ചർമ്മത്തിന് ഓരോ സ്വഭാവമായിരിക്കും. ഇത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്നത്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് പലപ്പോഴും പല വിധത്തിലാണ് വില്ലനാവുന്നത്. ചിലർക്ക് എക്സിമ, സോറിയാസിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു. ഇത് പലപ്പോഴും പുരികത്തിലെ രോമം കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നു.
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത്തരത്തിൽ പുരികം കൊഴിഞ്ഞ് പോവുന്നത് ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. പലപ്പോഴും ഹോർമോൺ പ്രശ്നങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും മൂലം പല വിധത്തിൽ ഇത്തരം പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു. മാത്രമല്ല, തൈറോയ്ഡ് മരുന്നുകൾ കഴിക്കുന്നത് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ രൂക്ഷമാക്കാൻ കാരണമാകുന്നു.
മാനസിക സമ്മർദ്ദം ഉള്ളവരിലും പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നു. മുടി കൊഴിയുന്നതിനും പുരികത്തിലെ രോമം കൊഴിയുന്നതിനും ഇത് കാരണമാകുന്നു.
Post Your Comments