Latest NewsIndiaNews

രാജ്യത്തെ പുരുഷന്മാര്‍ മത്സ്യവും മാംസവും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ : സര്‍വേ ഫലം

ന്യൂഡല്‍ഹി: രാജ്യത്തെ പുരുഷന്മാര്‍ മത്സ്യവും മാംസവും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് സര്‍വേ ഫലം. ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് പുരുഷന്മാര്‍ നോണ്‍ വെജ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് വ്യക്തമാക്കുന്നത്. മത്സ്യവും മാംസവും കഴിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ദ്ധനവുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read Also: ചിന്തൻ ശിബിരത്തിൽ വെച്ച് അസഭ്യ വർഷത്തിനുള്ള ഉപരി പഠനമാണോ സുധാകരന് കിട്ടിയത്: ഡിവൈഎഫ്ഐ

ആറ് വര്‍ഷം നീണ്ട സര്‍വേയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2015-16 മുതല്‍ 2019-21 കാലയളവിലായിരുന്നു സര്‍വേ. 15 നും 49 നും ഇടയില്‍ പ്രായമുള്ളവരിലാണ് സര്‍വേ നടത്തിയത്. 2015-16 വര്‍ഷത്തില്‍ നടത്തിയ സര്‍വേയില്‍ 21.6 ശതമാനം പേര്‍ മത്സ്യമോ മാംസമോ കഴിച്ചിരുന്നില്ല. എന്നാല്‍ 2019-21 കാലയളവില്‍ നടത്തിയ പഠനത്തില്‍ ഇത് 16.6 ആയി താഴ്ന്നു. അഞ്ച് ശതമാനത്തിലധികം പേരുടെ കുറവാണ് സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ സംഭവിച്ചിരിക്കുന്നത്.

രാജ്യത്ത് ആകെ പുരുഷന്മാരില്‍ 83.4 ശതമാനം പേരും നോണ്‍വെജ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, സ്ത്രീകളില്‍ 70 ശതമാനം പേരാണ് നോണ്‍വെജ് കഴിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button