ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. നിലവില്‍, ക്ഷേത്രത്തിന്റെ ചുമര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 75,000 ചതുരശ്ര അടിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാനിലെ ബന്‍സി പഹാര്‍പൂരില്‍ നിന്നുള്ള പിങ്ക് കല്ലുകള്‍ കൊണ്ടാണ് ക്ഷേത്രത്തിന്റെ ഭിത്തി നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തിന്റെ മുഴുവന്‍ ഭാഗവും പൂര്‍ത്തികരിക്കാന്‍, ഏകദേശം നാലര ലക്ഷം കല്ലുകള്‍ വേണമെന്നാണ് വിലയിരുത്തല്‍. നിലവിലെ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ അടുത്ത ഘട്ടം ആരംഭിക്കുമെന്ന് ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ഫെബ്രുവരിയില്‍ ക്ഷേത്രത്തിന്റെ സ്തംഭപാദത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. ഓഗസ്റ്റോടെ ഇത് പൂര്‍ത്തിയാകും. 17,000 ഗ്രാനൈറ്റ് കല്ലുകള്‍ ഉപയോഗിച്ചാണ് സ്തംഭപാദം നിര്‍മ്മിക്കുന്നത്. ഗ്രാനൈറ്റ് കല്ലുകളുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
Post Your Comments