Latest NewsKeralaNewsIndiaBusiness

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്

ഒരു പവൻ സ്വർണത്തിന്റെ വില 37,240 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 240 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,240 രൂപയായി.

തുടർച്ചയായി രണ്ടു ദിവസം മാറ്റം ഇല്ലാതിരുന്ന സ്വർണ വില ഇന്നാണ് വർദ്ധിച്ചത്. ഇന്നലെ 37,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലത്തെ വ്യാപാരം നടന്നത്.

Also Read: അറിയാം ചക്കപ്പഴത്തിന്റെ ​ഗുണങ്ങൾ

അതേസമയം, സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും വെള്ളി വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. 67 രൂപയാണ് വെള്ളിയുടെ വിപണി വില. ഒരു രൂപയാണ് വെള്ളിക്ക് വർദ്ധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button