
ഭക്ഷണത്തിനും മുന്‍പും ശേഷവും വെള്ളം അപകടമാണ്. പലപ്പോഴും ഭക്ഷണം കഴിയ്ക്കുമ്പോള്‍ നമ്മള് പാലിക്കേണ്ട ചില അടിസ്ഥാനപരമായ ആരോഗ്യ കാര്യങ്ങളില്‍ ഒന്നാണ് ഇത്. വെള്ളം ഭക്ഷണത്തിന് മുന്‍പ് കുടിക്കുന്നത് നിങ്ങളുടെ ദഹനരസങ്ങളെ താറുമാറാക്കുന്നു. ദഹനവ്യവസ്ഥയെ വെള്ളം ദഹനരസവുമായി ചേര്‍ന്ന് പ്രശ്നത്തിലാക്കുന്നു.
എന്നാല്‍, ഭക്ഷണത്തിനു മുന്‍പ് പലര്‍ക്കും മരുന്ന് കഴിക്കാനുണ്ടാകും. പക്ഷെ, ഭക്ഷണം കഴിക്കുന്നതിനു തൊട്ടു മുന്‍പ് തന്നെ കഴിക്കാൻ ഒരു ഡോക്ടറും നിര്‍ദ്ദേശിക്കില്ല. വെള്ളം നിശ്ചിത അളവില്‍ മാത്രം ഉപയോഗിച്ച് ഗുളിക ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് കഴിക്കാം.
നമുക്കിടയില്‍ നിലനില്‍ക്കുന്നത് ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കാം എന്നൊരു കീഴ്വഴക്കമാണ്. എന്നാല്‍, ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുമ്പോൾ ഇത് പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും വഴി ഒരുക്കുന്നു. ഭക്ഷണം കഴിഞ്ഞ ഉടന്‍ വെള്ളം കുടിക്കുന്നത് ദഹനം കൃത്യമാക്കില്ല. ഭക്ഷണത്തെ ശീതീകരിച്ച അവസ്ഥയിലായിരിക്കും ശരീരം ഏറ്റുവാങ്ങേണ്ടി വരിക.
പലപ്പോഴും ഇത്തരം ശീലങ്ങള്‍ അമിതഭാരം ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ മാറ്റിയെടുക്കണം. കാരണം, ആയുര്‍വ്വേദമനുസരിച്ച് ഭക്ഷണ ശേഷം ഉടന്‍ തന്നെ വെള്ളം കുടിച്ചാല്‍ അത് ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാകും എന്നാണ് പറയുന്നത്. സ്വാഭാവികമായ സംശയമാണ് ഭക്ഷണശേഷവും ഭക്ഷണത്തിനു മുന്‍പും എപ്പോള്‍ വെള്ളം കുടിക്കണം എന്നത്. ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം വെള്ളം കുടിക്കാം. അതിനു ശേഷം, ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് ആവശ്യത്തിന് വെള്ളം കുടിക്കാവുന്നതാണ്.
അഥവാ നിങ്ങള്‍ക്ക് ഭക്ഷണത്തിനിടയില്‍ ദാഹം സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍, ഭക്ഷണത്തിനിടയ്ക്ക് വെള്ളം കുടിക്കാം. എന്നാല്‍, അതും അധികമാകാതെ ശ്രദ്ധിക്കണം. കാരണം ഈ വെള്ളം കുടി അമിതമായാല്‍ ശരീരത്തില്‍ ടോക്സിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകും.
അതുപോലെ, ഒരിക്കലും കാപ്പി പോലുള്ള പാനീയങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുടിക്കരുത്. പ്രഭാത ഭക്ഷണമാണെങ്കിലും ഭക്ഷണം കഴിഞ്ഞതിനു ശേഷം മാത്രം കുടിക്കുക. അല്ലാത്ത പക്ഷം ഇത് ഹെര്‍ണിയ പോലുള്ള രോഗങ്ങളിലേക്ക് വഴിവയ്ക്കും
Post Your Comments