Latest NewsNewsInternational

ശരീരത്ത് തീ കൊളുത്തി വധുവും വരനും വിവാഹ വേദിയിലേക്ക്…! – ഷോ ഓഫ് എന്ന് സോഷ്യൽ മീഡിയ

യു.എസിൽ നിന്നുള്ള പൈറോമാനിയാക് നവദമ്പതികൾ അവരുടെ വിവാഹ ചടങ്ങ് വ്യത്യസ്തമാക്കാൻ ചെയ്ത പണി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ. ശരീരത്ത് സ്വയം തീ കൊളുത്തിയ ശേഷമാണ് വധൂവരന്മാർ വേദിയിലേക്ക് വന്നത്. 15.2 ദശലക്ഷത്തിലധികം ആളുകളാണ് ദമ്പതികളുടെ വീഡിയോ കണ്ടത്. വിവാഹ വസ്ത്രത്തിലും ബൊക്കയിലും എല്ലാ തീ പിടിപ്പിച്ചാണ് ഇവര്‍ വേദിയിലേക്ക് കടന്നു വരുന്നത്. സദസ്സിലേക്ക് വരുന്ന വഴിയില്‍ വെച്ച് ഇവരുടെ സുഹൃത്ത് തീ കൊളുത്താന്‍ സഹായിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഇരുവരേയും ആര്‍ത്തുവിളിച്ചുകൊണ്ട് അതിഥികള്‍ വേദിയിലേക്ക് ആനയിക്കുന്ന ശബ്ദവും കേള്‍ക്കാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗേബ് ജെസോപ്പ്, അംബിര്‍ ബാംബിര്‍ എന്ന ടമോഅതികളിടെ ഈ പ്രവർത്തിയെ സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിക്കുകയാണ്. വെറും ഷോ ഓഫ് ആണെന്നും എന്തെങ്കിലും അപകടം സംഭവിക്കുമ്പോഴേ മനസിലാവുകയുള്ളു എന്നും വിമർശകർ പറയുന്നു.

ഹോളിവുഡ് സിനിമാ രംഗത്ത് ആക്ഷന്‍ രംഗങ്ങളില്‍ ബോഡി ഡബിള്‍ ആയി പ്രവര്‍ത്തിക്കുന്നവരാണ് ഗേബ് ജെസോപ്പും അംബിര്‍ ബാംബിറും. അതുകൊണ്ട് തന്നെയാണ് ഇരുവരും ഇങ്ങനെ ഒരു ആശയം തിരഞ്ഞെടുത്തത്. ‘സ്റ്റണ്ട് ആളുകൾ വിവാഹം കഴിക്കുമ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button