മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. രണ്ടര കോടിയുടെ സ്വർണ്ണം ആണ് ഇത്തവണ പിടികൂടിയത്. അഞ്ച് കിലോയിലധികം സ്വർണ്ണമാണ് 6 വ്യത്യസ്ത കേസുകളിൽ ഇന്നലെ മാത്രം പിടിച്ചെടുത്തത്. സംഭവത്തിൽ, ഒരു സ്ത്രീ ഉൾപ്പടെ ആറ് പേരെ കസ്റ്റംസ് പിടികൂടി. ബാഗിനുള്ളിൽ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്സ്യൂളാക്കിയുമാണ് സ്വർണ്ണം കടത്തിയത്.
സംഭവത്തിൽ, 6 കേസുകൾ രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് അറിയിച്ചു.
താമരശ്ശേരി സ്വദേശി നിസാർ, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കർ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്മൽ, മലപ്പുറം സ്വദേശി ഷെയ്റ എന്നിവരാണ് പിടിയിലായത്.
Post Your Comments