ആരോഗ്യ സംരക്ഷണത്തിന് ഉത്തമമായ ഒന്നാണ് ഗ്രീൻ ടീ. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും തടി കുറയാനുമെല്ലാം ഗ്രീന്‍ ടീ നല്ലതാണ്. എന്നാൽ, അതിരാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കരുത്.
ഇതിലെ കഫീന്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാക്കും. കൂടാതെ, രാവിലത്തെ ഗ്രീന്‍ ടീ വയറ്റില്‍ ഗ്യാസ്ട്രിക് ആസിഡ് ഉല്‍പ്പാദിപ്പിയ്ക്കുകയും അള്‍സര്‍ ഉണ്ടാക്കുകയും ചെയ്യും.
അതുപോലെ, തന്നെ ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിക്കുന്നതും നല്ലതല്ല. ഇത് വൈറ്റമിന്‍ ബി 1 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്‍റെ കഴിവിനെ ബാധിയ്ക്കുകയും ബെറിബെറി എന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും.
Post Your Comments